ജര്‍മ്മിയില്‍ 'മിി ജോബ്' സംവിധാം ിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ

ബര്‍ലിന്‍: ജര്‍മനിയിലെ മിനിജോബ് ഏറെ പ്രശസ്തമാണ്. റെസ്റേറാറന്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും, ആശുപ0ത്രികളിലും വൃദ്ധസദനങ്ങളിലുമൊക്ക ഈ കാറ്റഗഘറിയിലുള്ള ജോലി കിട്ടാനും എളുപ്പമാണ് അതു ചെയ്യുന്നവരാകട്ടെ മില്യന്‍ കണക്കിനു മുകളിാണ്.



ജര്‍മ്മനിയില്‍ നിലവിലുള്ള 'മിനി ജോബ്' അഥവാ പ്രതിമാസം 603 യൂറോ വരെയുള്ള നികുതിരഹിത പാര്‍ട്ട് ടൈം ജോലി സംവിധാനം സര്‍ക്കാര്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണോ? ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പരിഷ്കരണ പാക്കേജിലെ ഏറ്റവും വലിയ ബോംബ് ഇതാണ്. ഈ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും? ആര്‍ക്കൊക്കെയാണ് ഇതില്‍ ഇളവ് ലഭിക്കുക? ഇതിന്റെ പിന്നിലെ സാമ്പത്തിക കണക്കുകള്‍ എന്തൊക്കെയാണ്? കൃത്യമായ വിവരങ്ങള്‍ ഈ വീഡിയോയിലൂടെ നമുക്ക് പരിശോധിക്കാം.

എന്താണ് മിനി ജോബ്? പുതിയ മാറ്റം എന്ത്? (The Core Issue)
?603/month, No Social Security Taxes for Workers.

ജോസ് കുമ്പിളുവേലില്‍:
2003~ല്‍ ജര്‍മ്മനിയിലെ 'ഹാര്‍ട്സ് ടൂ' (Hartz II) പദ്ധതിയുടെ ഭാഗമായാണ് മിനി ജോബുകള്‍ രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്. ചെറിയ വരുമാനമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് കനത്ത നികുതി ബാധ്യതകളില്‍ നിന്നും ഇന്‍ഷുറന്‍സ് വിഹിതങ്ങളില്‍ നിന്നും ഇളവ് നല്‍കുന്നതായിരുന്നു ഈ പദ്ധതി. നിലവിലെ നിയമപ്രകാരം ഒരാള്‍ക്ക് പ്രതിമാസം 603 യൂറോ വരെ അല്ലെങ്കില്‍ വര്‍ഷത്തില്‍ 7,236 യൂറോ വരെ മിനി ജോബിലൂടെ ടാക്സ് നല്‍കാതെ സമ്പാദിക്കാം. ജീവനക്കാര്‍ സോഷ്യല്‍ സെക്യൂരിറ്റി ടാക്സ് നല്‍കേണ്ടതില്ല, പകരം തൊഴിലുടമ (Employer) ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍~ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളിലേക്ക് അടയ്ക്കും.

എന്നാല്‍, ജര്‍മ്മനിയിലെ പെന്‍ഷന്‍ സംവിധാനം തകര്‍ച്ചയിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ നിയോഗിച്ച പെന്‍ഷന്‍ കമ്മീഷന്‍ സമര്‍പ്പിച്ച 33 നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ മിനി ജോബുകളുടെ പ്രത്യേക നികുതി ഇളവുകള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുക എന്നതാണ്. ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് ഈ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഇനി മുതല്‍ എത്ര കുറഞ്ഞ മണിക്കൂര്‍ ജോലി ചെയ്താലും, വരുമാനം എത്ര കുറവാണെങ്കിലും എല്ലാവരും നിര്‍ബന്ധമായും പെന്‍ഷന്‍, നഴ്സിങ് കെയര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിഹിതങ്ങള്‍ (Social Security Contributions) സ്വന്തം ശമ്പളത്തില്‍ നിന്നും അടയ്ക്കേണ്ടി വരും.

6.5 Million Workers, 55.9% Women, 18.3% Foreigners.


ഈ ഡാറ്റാ കേള്‍ക്കുമ്പോള്‍ മനസിലാവും മിനി ജോബ് നിര്‍ത്തലാക്കല്‍ ജര്‍മ്മനിയില്‍ എത്രത്തോളം വലിയ ആഘാതമുണ്ടാക്കും എന്ന്

65 ലക്ഷത്തിലധികം ആളുകള്‍: നിലവില്‍ ജര്‍മ്മനിയില്‍ 6.5 മില്യണിലധികം ആളുകളാണ് മിനി ജോബ് ചെയ്യുന്നത്.

സ്ത്രീകളുടെ പങ്കാളിത്തം: ഇതില്‍ പകുതിയിലധികവും, കൃത്യമായി പറഞ്ഞാല്‍ 55.9 ശതമാനവും സ്ത്രീകളാണ്. കുട്ടികളെ നോക്കുന്നതിനോടൊപ്പം പാര്‍ട്ട് ടൈം വരുമാനം കണ്ടെത്തുന്ന അമ്മമാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക.

പ്രവാസികള്‍: മിനി ജോബ് ചെയ്യുന്നവരില്‍ 18.3 ശതമാനവും വിദേശികളാണ്. ജര്‍മ്മനിയിലെ മലയാളി പ്രവാസികളില്‍ വലിയൊരു പങ്കും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (First Quarter) മാത്രം മിനി ജോബുകളില്‍ നിന്നുള്ള പെന്‍ഷന്‍ ഇന്‍ഷുറന്‍സിലേക്ക് 1.3 ബില്യണ്‍ യൂറോയും, ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്ക് 1.02 ബില്യണ്‍ യൂറോയും തൊഴിലുടമകള്‍ വഴി ജര്‍മ്മന്‍ ഫണ്ടിലേക്ക് എത്തിയിട്ടുണ്ട്.
ഈ കടുത്ത നിയമത്തില്‍ ആകെ ആശ്വാസമുള്ളത് വിദ്യാര്‍ത്ഥികള്‍ക്കാണ്. ജര്‍മ്മനിയിലെ സര്‍വ്വകലാശാലകളില്‍ പഠിച്ചുകൊണ്ട് മിനി ജോബ് ചെയ്യുന്ന സ്ററുഡന്റ്സിന് (Students) ഈ പുതിയ ടാക്സ് പരിഷ്കരണത്തില്‍ നിന്നും ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന.

എന്നാല്‍ ബിസിനസ്സ് മേഖലയില്‍ നിന്നും വന്‍ പ്രതിഷേധം ആണ് ഉയരുന്നത്.
മിനി ജോബുകള്‍ ഏറ്റവും കൂടുതലുള്ളത് ജര്‍മ്മനിയിലെ റീട്ടെയില്‍ (Retail), കാറ്ററിംഗ്~ഹോട്ടല്‍ (Catering & Hospitality) മേഖലകളിലാണ്. അതുകൊണ്ടുതന്നെ ഈ പുതിയ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ബവേറിയയിലെ ഹോട്ടല്‍ ആന്‍ഡ് റെസ്റേറാറന്റ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്, ഈ നിയമം നടപ്പിലാക്കിയാല്‍ ജര്‍മ്മനിയിലെ ഗ്യാസ്ട്രോണമി (Gastronomy) മേഖല തകരുമെന്നാണ്. റെസ്റേറാറന്റുകള്‍ക്കും കഫേകള്‍ക്കും ആളുകളെ പെട്ടെന്ന് ജോലിക്ക് വെക്കാന്‍ സാധിക്കാതെ വരും. ഇത് ജീവനക്കാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് മാത്രമല്ല, കരിഞ്ചന്തയില്‍ (Schwarzarbeit) പണം വാങ്ങി ജോലി ചെയ്യുന്ന പ്രവണത കൂട്ടാന്‍ മാത്രമേ സഹായിക്കൂ എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ നിയമം എപ്പോള്‍ വരും?


ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് യൂണിയന്‍ പാര്‍ട്ടികള്‍ പറയുന്നത്, ഈ വര്‍ഷം (2026) ശരത്കാലത്തോടെ (Autumn) തന്നെ പാര്‍ലമെന്റില്‍ (Bundestag) ബില്ല് പാസാക്കി ഇത് ഉടനടി നടപ്പിലാക്കണം എന്നാണ്. എന്നാല്‍ സഖ്യകക്ഷിയായ എസ്.പി.ഡി ഇതില്‍ കുറച്ചുകൂടി സമയം വേണമെന്ന നിലപാടിലാണ്. എങ്കിലും, നിലവിലുള്ള കരാറുകള്‍ പെട്ടെന്ന് റദ്ദാക്കാതെ, ഒരു കൃത്യമായ ട്രാന്‍സിഷന്‍ പിരീഡ് (Transition Period) നല്‍കിക്കൊണ്ടായിരിക്കും ഈ നിയമം പ്രാബല്യത്തില്‍ വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുരുക്കത്തില്‍, ജര്‍മ്മനിയിലെ മിനി ജോബുകളുടെ സുവര്‍ണ്ണകാലം അവസാനിക്കാറായി എന്ന് വേണം കരുതാന്‍. വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള മറ്റുള്ളവര്‍ക്ക് ഇനി മുതല്‍ കൈയില്‍ കിട്ടുന്ന തുകയില്‍ കുറവുണ്ടാകും. ഇതു പറയുമ്പോള്‍ ഒരു കാര്യം കൂടി വ്യക്തമാക്കുകയാണ്. ജര്‍മനിയിലെ സാഹചര്യങ്ങളും ഇത്തരത്തിലുള്ള പുതിയ പ്രശ്നങ്ങളും ഒക്കെ മനസിലാക്കാതെ കേരളത്തിലെ കപടത മാത്രം വിറ്റു കാശുണ്ടാക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പുകാര്‍ പറയുന്നതുകേട്ട് മാത്രം ജര്‍മനിയിലേയ്ക്ക് പഠിയ്ക്കാനും, ഒക്കെ എത്തുന്ന വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ ശ്രദ്ധിയ്ക്കുക. ഇവിടെ എത്തിക്കഴിഞ്ഞാല്‍ ഉടനെയോ പിന്നടോ ഇത്തരത്തിലുള്ള മിനി ജോബുകള്‍ കിട്ടാതെ വരും ഇനിയും കിട്ടിയാലോ മുന്‍പെന്ന പോലെ ടാക്സ് കിഴിവില്ലാതെ കൈയ്യില്‍ കിട്ടില്ല എന്നുകൂടി ഓര്‍ക്കുക.

ഈ വിഷയത്തിലെ ഓരോ പുതിയ മാറ്റങ്ങളും ഞങ്ങള്‍ കൃത്യമായി നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും.
ഈ വിവരങ്ങള്‍ ജര്‍മ്മനിയിലുള്ള നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയര്‍ ചെയ്യുക. പ്രവാസി ഓണ്‍ലൈന്‍ ചാനല്‍ ഇതുവരെ സബ്സ്ൈ്രകബ് ചെയ്യാത്തവര്‍ ദയവായി സബ്സ്ൈ്രകബ് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റ് ചെയ്യുമല്ലോ. പുതിയൊരു വാര്‍ത്തയുമായി വീണ്ടും കാണാം, നന്ദി, നമസ്കാരം.

- dated 30 Jun 2026

Comments:

Keywords: Germany - Otta Nottathil - mini_job_germany_stopped_new_rule_2027_june_26_2026 Germany - Otta Nottathil - mini_job_germany_stopped_new_rule_2027_june_26_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ Recent or Hot News
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍ Recent or Hot News
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക